മയ്യിൽ :- IMNSGHSS മയ്യിൽ 1993-94 SSLC ബാച്ച് പൂർവ്വവിദ്യാർഥി കൂട്ടായ്മ "നെല്ലിമരത്തണലിലിന്റെ" നേതൃത്വത്തിൽ ഉന്നതവിജയം കൈവരിച്ച കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
മയ്യിൽ വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടിദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. എം.ഷൈജു അദ്ധ്യക്ഷത വഹിച്ചു. പി.പി ഷിബു, ശ്രീലത, ലതിക.കെ, രാജീവൻ.കെ, രാജേഷ്.എസ്, പ്രമിത, പ്രവീൺ കൃഷ്ണ, സിന്ധു എന്നിവർ സംസാരിച്ചു.