നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു


കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ശാഖയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പി.വി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി റംസീന റഹൂഫ് മുഖ്യാതിഥിയായി.

കണ്ണൂർ ജില്ലാ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഫർഹാന ടി.പി, മെമ്പർ സൈഫുദ്ധീൻ നാറാത്ത്, MSF ബാല കേരളം ക്യാപ്റ്റൻ ഫാത്തിമത്ത് നജ ടി പി എന്നിവർ സ്നേഹോപഹാരം കൈമാറി. കളഞ്ഞു കിട്ടിയ പണവും സ്വർണ്ണവും ഉടമസ്ഥന് തിരിച്ചു നൽകി  മാതൃക കാണിച്ച നൗഫീർ കെ.സിയെയും ചടങ്ങിൽ ആദരിച്ചു.

എൻ.അബ്ദുൾ സലാം ഹാജി, ഉമർ.പി, ഷാജിർ പി.പി,മുഹമ്മദ്‌ കുഞ്ഞി എ.വി, അബ്ദുൾ കാദർ കെ.പി, സിറാജ് എം കെ,നൗഫീർ കെ.സി, മുത്തലിബ്.ടി, സുബൈർ പാപ്പിനിശ്ശേരി, ഖയറുന്നിസ.കെ, റഹ്മത്ത് എം.പി എന്നിവർ സംസാരിച്ചു.

Previous Post Next Post