മയ്യിൽ :- BJP ചെക്കിക്കാട് 186-ാം നമ്പർ ബൂത്ത് കമ്മറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ബൂത്ത് പരിധിയിൽ വരുന്ന LSS, USS, NMMS സ്കോളർഷിപ്പുകൾ നേടിയവരെയും SSLC , പ്ലസ് ടു ഉന്നത വിജയികളുമായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.
ബി.ജെ.പി ജില്ലാ കമ്മറ്റി മെമ്പർ ടി.സി മോഹനൻ ഉപഹാരസമർപ്പണം നടത്തി. ബൂത്ത് പ്രസിഡണ്ട് ജ്യോതി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീഷ് മീനാത്ത് , ബാബുരാജ് രാമത്ത് വിജേഷ് സി.എ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.