ന്യൂഡൽഹി :- കേരളത്തിലെ 13 ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുതലായിട്ടും സർക്കാർ നടപടിയെടു ത്തിട്ടില്ലെന്ന് സുപ്രീംകോട തി. രാജ്യത്തെ ജയിലുകളി ലെ തടവുകാരുടെ എണ്ണ ക്കൂടുതലും മറ്റു പ്രശ്നങ്ങളും സംബന്ധിച്ച് സ്വമേധയാ രജിസ്റ്റർചെയ്ത കേസിലെ ഉത്തരവിലാണ് സുപ്രീംകോ ടതിയുടെ നിരീക്ഷണം.സംസ്ഥാനത്തെ 56 ജയിലുകളിൽ 13 എണ്ണത്തിൽ തടവുകാരുടെ എണ്ണം ശേഷിയെക്കാൾ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ പരിഹാരനിർദേശങ്ങൾ വിവിധ കമ്മിറ്റികൾ നൽകിയെങ്കിലും കൃത്യമായ തുടർനടപടികൾ സംസ്ഥാനസർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഈ സാഹചര്യത്തിൽ കേസിലെ അമിക്കസ് ക്യൂറി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.കമ്മിറ്റികളുടെ ശുപാർ ശകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെ ന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീംകോടതി യിൽ ആവശ്യപ്പെട്ടു. അടിയ ന്തരനടപടി ആവശ്യമുള്ളവ മുൻഗണന നൽകി പരിഗണിക്കണമെന്നും അമിക്കസ് നിർദേശിച്ചു. അമിക്കസിൻ്റെ നിർദേശ ങ്ങൾ എത്രത്തോളം നടപ്പാ ക്കിയെന്നതിൻ്റെ റിപ്പോർട്ട് ജൂലായ് 11-ന് കേസ് പരിഗണിക്കുമ്പോഴേക്കും സമർപ്പിക്കാൻ സംസ്ഥാനസർക്കാരിനോട് സുപ്രീംകോട തി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാ നങ്ങൾക്കും ഇതുസംബന്ധിച്ച നിർദേ ശങ്ങൾ നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.