നാറാത്ത്:സനാതന ധർമ്മ പാഠശാല രാമായണ മഹോത്സവത്തോടനുബന്ധിച്ച് 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെസി സോമൻ നമ്പ്യാർ നിർവഹിച്ചു . ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ മുഖ്യാതിഥിയായി. ചിറക്കൽ കോവിലകം രാമവർമ്മ വലിയ രാജ രാമായണ വിതരണ കർമ്മം നിർവഹിച്ചു.പി എം പ്രസന്നൻ ,ഡോ :കെ വി മുരളി മോഹനൻ, ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ പ്രസംഗിച്ചു.ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ,സ്വാമി ചിദാനന്ദ സരസ്വതി സംശോധനം ചെയ്ത 675 പേജുള്ള രാമായണമാണ് വിതരണം ചെയ്തത്.രാമായണ മഹോത്സവത്തോടനുബന്ധിച്ച് ജൂലൈ 28ന് ജില്ലാതല ചിത്രരചന മത്സരവും ആഗസ്റ്റ് നാലിന് ജില്ലാതല പ്രശ്നോത്തരി മത്സരവും നടക്കും.