സേവാഭാരതി കൊളച്ചേരിയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി


കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ വാർഷിക പൊതുയോഗവും 2024-25 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ഇശാനമംഗലം മാധവസേവ കേന്ദ്രത്തിൽ വെച്ച് നടന്ന യോഗം നിലവിലെ സമിതി പ്രസിഡന്റ് പ്രശാന്തൻ.ഒ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവൻ.കെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ എം.പി ബാലചന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സേവ ഭാരതി കണ്ണൂർ ജില്ലാ ട്രഷറർ കെ.രാജു സേവ സന്ദേശം നൽകി. പുതിയ ഭരണസമിതി ട്രഷറർ ശരത് മുക്കിൽ നന്ദി പറഞ്ഞു. 

ഭരണ സമിതി അംഗങ്ങൾ 

പ്രസിഡന്റ്‌ : പ്രശാന്തൻ.ഒ 

വൈസ് പ്രസിഡന്റുമാർ : സജീവൻ കൊളച്ചേരി, ഷീബ പുരുഷോത്തമൻ 

സെക്രട്ടറി : മഹേഷ്‌ പി.വി 

ജോയിന്റ് സെക്രട്ടറിമാർ : രാജീവൻ.കെ, ജീഷിത പുഷ്പൻ 

ട്രേഷറർ : ശരത് മുക്കിൽ 

ആരോഗ്യം കോർഡിനേറ്റർ : രജീഷ് വി.പി 

വിദ്യാഭ്യാസം കോർഡിനേറ്റർ : ജയരാജൻ മാസ്റ്റർ 

സാമാജികം കോർഡിനേറ്റർ : സുധീർ കാവുംചാൽ 

ആപത് സേവ കോർഡിനേറ്റർ : സനി ഗോവിന്ദ് 

സ്വാവലമ്പൻ കോർഡിനേറ്റർ : ബിബി കൊളച്ചേരി 

ഐ.ടി കോർഡിനേറ്റർ : സുഭിഷ ജിതേഷ്

Previous Post Next Post