കണ്ണൂർ :- പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാംഘട്ട സപ്ലിമെന്ററി അലോട്മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ 2311 വിദ്യാർഥികൾ കൂടി സീറ്റ് ഉറപ്പാക്കി. 1721 സീറ്റുകൾ ബാക്കിയുണ്ട്.
സപ്ലിമെന്ററി അലോട്മെന്റിലേക്കു ലഭിച്ച 4623 അപേക്ഷകളിൽ 4618 അപേക്ഷകളാണു ഒന്നാംഘട്ടത്തിലേക്കു പരിഗണിച്ചത്. ഇതിൽ 511 അപേക്ഷകർ ഇതര ജില്ലക്കാരാണ്.