ചേലേരി:-മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മയുടെ 14-ാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാഗംങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ വിശ്വനാഥൻ പി.കെ ധനസഹായം ഏറ്റുവാങ്ങി. മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ , എക്സിക്യൂട്ടീവ് അംഗം പി. രഘുനാഥ് സാവിത്രിയമ്മയുടെ മക്കളായ പ്രേമരാജൻ, പ്രേമവല്ലി, പ്രമോദ് കുമാർ, ഗോപാലകൃഷ്ണൻ , ദിനേശൻ എൻ.വി, കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.