പാവന്നൂർമൊട്ടയിൽ ഉത്രാടം ബുട്ടിക്ക് & ബ്യൂട്ടിപാർലർ പ്രവർത്തനമാരംഭിച്ചു


മയ്യിൽ :- ഉത്രാടം ബുട്ടിക്ക് & ബ്യൂട്ടി പാർലർ മയ്യിൽ പാവന്നൂർമൊട്ടയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി റെജി ബ്യൂട്ടിപാർലർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ ലിജി ക്ലാസ് റൂം ഉദ്ഘാടനം നിർവഹിച്ചു. ഉത്രാടത്തിൻ്റെ മറ്റൊരു സംരംഭമായ അത്താണി ഹോട്ടലിന്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അജിത നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അനശ്വര മുരളീധരൻ, പ്രജില ദിനേശൻ, എം പി മുബീന, സ്മിത അജയൻ, ഗോപിക മുരളീധരൻ,ഷീബ പ്രകാശൻ, തങ്കമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം വി അജിത അധ്യക്ഷത വഹിച്ചു. ശ്രീദേവി ഉത്രാടം സ്വാഗതവും, എ രസിത നന്ദിയും പറഞ്ഞു. എൻ വി ശ്രീജിനി, എം കെ ലിജി, പി സത്യഭാമ, യൂസഫ് പാലക്കൽ, എ മിനി, കെ സി അനിത, എൻ അനിൽകുമാർ, സി ബിന്ദു , ബേബീസുനാഗർ ,.ആർ വി രാമകൃഷ്ണൻ., ബാലകൃഷ്ണൻ, സി ആർ ശ്രീലത, സന്തോഷ് , മാലിനി ടീച്ചർ തുടങ്ങിയവർ ആശംസയർപ്പിച്ചു. കണ്ണൂരിന്റെ കലങ്കല്ലർ എന്നറിയപ്പെടുന്ന ശിക്ഷണാനന്ദിന്റെ പേപ്പർ പേന നിർമ്മാണവും ഫ്ലവർ മേക്കിങ് ക്ലാസുകൾ നടന്നു.

 തയ്യൽ ജോലികളിൽ അഭിരുചിയുള്ളവർക്കും സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തവർക്കും പ്രായപരിധി പ്രശ്നമല്ല. പ്രായോഗിക പരിശീലനത്തിലൂടെ പ്രാക്ടിക്കലും തിയറി ക്ലാസുകൾ നൽകുന്നതിനും പ്ലേസ്മെന്റ് നൽകുന്നതിനും ഉത്രാടം ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ നൽകുന്നുണ്ട്. ഫാഷൻ ഡിസൈനിങ്ങിലും ടൈലറിങ് കോഴ്സിൽ ആയാലും അഭിരുചിക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ക്ലാസുകൾ ഇവിടെ നിന്നും തിരഞ്ഞെടുക്കാം. ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്, ബ്യുട്ടീഷൻ കോഴ്സ്, ടൈലറിങ് തുടങ്ങിയവയാണ് പ്രധാന കോഴ്‌സുകൾ. കൂടാതെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന ഫ്രീ കോഴ്‌സുകൾ ഉത്രാടം ഇൻസ്റ്റിട്യൂട്ടിൽ നിന്നും നൽകപ്പെടുന്നു. അതോടൊപ്പം ത്രെഡ്‌സ് ഹൗസ്, ക്രാഫ്റ്റ് വർക്കുകൾ , ഹാൻഡ് വർക്കുകൾ,എന്നിവ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. 

Previous Post Next Post