ബാലസംഘം മാണിയൂർ വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

 


ചെക്കിക്കുളം:-കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നിയമത്തില്‍ കുട്ടികളിലെ ശാസ്ത്രബോധം ഇല്ലാതാക്കുന്നതും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ പാഠ്യപദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അന്ധവിശ്വാസം കുത്തിനിറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ബാലസംഘം മാണിയൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചെക്കിക്കുളം ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സജീവന്‍ കുയിലൂര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് സ്നേഹ വി അധ്യക്ഷത വഹിച്ചു. ബാലസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം ശ്രീരാഗ് ബക്കളം സംഘടനാ റിപ്പോര്‍ട്ടും വില്ലേജ് സെക്രട്ടറി ആശിഷ് അനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികള്‍

സെക്രട്ടറി - ആശിഷ് അനില്‍

ജോ. സെക്രട്ടറിമാര്‍ - ദേവജ് കൃഷ്ണ, അവന്തിക വി

പ്രസിഡണ്ട് - സാനിയ വി

വൈസ് പ്രസിഡണ്ടുമാര്‍ - നിഹാര വി വി, സാന്‍വി സനോജ്

കണ്‍വീനര്‍ - പി പ്രശാന്തന്‍

ജോ. കണ്‍വീനര്‍മാര്‍ - കെ ടി സരോജിനി, ധനശ്രീ വി വി




Previous Post Next Post