കൊളച്ചേരി :- കമ്പിൽ ലത്വീഫിയ അറബിക് കോളേജിൽ 'ചന്ദ്രിക നൂറുൽ മആരിഫ് ' പദ്ധതിക്ക് തുടക്കമായി. കോളേജ് ലീഡർ മുഹമ്മദ് ത്വാഹ നിടുവാട്ടിന് ചന്ദ്രിക ദിനപത്രം കൈമാറിക്കൊണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് അധ്യക്ഷനായി. പഞ്ചായത്ത് ചന്ദ്രിക പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി ചന്ദ്രിക പത്രത്തെ പരിചയപ്പെടുത്തി.
കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ നദ്‌വി വളാഞ്ചേരി, വൈസ് പ്രിൻസിപ്പൽ ഇ.വി അഷ്‌റഫ് മൗലവി അടിച്ചേരി, അസിസ്റ്റന്റ് മാനേജർ പി.എം ജംഷീർ ദാരിമി പെരുവണ, ബുസ്താനി ഖാസിം ഹുദവി മാണിയൂർ, മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ ജനറൽ സെക്രട്ടറി കെ.പി റഹീസ്, വൈസ് പ്രസിഡണ്ട് പി.മുസ്തഫ, സെക്രട്ടറി മുഷ്‌താഖ് ദാരിമി, കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.
മക്ക കെ എം സി സി പ്രതിനിധി പി.പി. സിദ്ധീഖ് ഹാജി പന്ന്യങ്കണ്ടിയാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിന പത്രങ്ങൾ സ്പോൺസർ ചെയ്‌തത്