കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കെ.ദാമോദരൻ്റെ അനുസ്മരണം സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടിയിൽ സാംസ്കാരിക പ്രവർത്തകൻ എ.പി സുരേഷ് പ്രഭാഷണം നടത്തി.
എ.ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.വി ബാലകൃഷ്ണൻ പെരുമലയൻ , മനീഷ് സാരംഗി , എ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. എം.പി രാമകൃഷ്ണൻ സ്വാഗതവും എം.ശ്രീധരൻ നന്ദിയും പറഞ്ഞു.