മട്ടന്നൂർ :- കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) അലിഫ് വിംഗ് സംസ്ഥാന സമിതിയുടെ നിർദേശാനുസരണം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ കണ്ണൂർ റവന്യൂ ജില്ലാതല മത്സരം ജൂലൈ 21 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും . LP , UP , HS , HSS എന്നീ വിഭാഗങ്ങളിലായി 15 ഉപജില്ലകളിൽ നിന്നും 60 കുട്ടികളാണ് മൽസരത്തിൽ പങ്കെടുക്കുക.
1 ,2 ,3 സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് പാനൂർ കെ.വി സൂപ്പി മാസ്റ്ററുടെ സ്മരണയ്ക്കുള്ള ക്യാഷ് അവാർഡ് നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രത്യേകം ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. സ്കൂൾ തല മൽസരവും ഉപജില്ലാതല മത്സരവും കഴിഞ്ഞാണ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര പരിപാടിയുടെ സമാപന ചടങ്ങ് നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ ഉൽഘാടനം ചെയ്യും .
പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ഭാഷാ സമര അനുസ്മരണ പ്രഭാഷണം അൻസാരി തില്ലങ്കേരി നിർവ്വഹിക്കും .സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി അബ്ദുൽ സലാം വിശിഷ്ടാതിഥി ആയിരിക്കും . ഇ പി ഷംസുദ്ദീൻ ഉപഹാര വിതരണവും വാർഡ് കൗൺസിലർ പി.പി അബ്ദുൽ ജലീൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തും . ജില്ലാ പ്രസിഡണ്ട് എം എം മുഹമ്മദ് ബഷീർ അധ്യക്ഷനാവും.
ആലോചനയോഗം എം ശിഹാബുദ്ധീൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ കെ.കെ റംലത്ത് ഉൽഘാടനം ചെയ്തു . അലിഫ് ജില്ലാ ചെയർ മാൻ പി.വി സഹീർ , ജില്ലാ കൺവീനർ മുഹമ്മദ് മംഗലശ്ശേരി എന്നിവർ പദ്ധതി വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഷറഫുദ്ധീൻ , എ.പി ബഷീർ , കെ.വി റംല , കെ.പി നജ്മുദ്ധീൻ , കെ.സി ഹബീബ് തങ്ങൾ , അബൂബക്കർ റഷീദ് , ബി സൈനബ , ഷുക്കൂർ കണ്ടക്കൈ , എം.കെ ഷമീറ , സി സുലൈമാൻ , കെ അബ്ദുൽ സലാം , ശിഹാബ് എസ് എച്ച് എന്നിവർ സംസാരിച്ചു.