ചേലേരി :- പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചേലേരിമുക്ക് - ഷീജ ബേക്കറി റോഡ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് യാത്രായോഗ്യമാക്കി. മാസങ്ങളായി തകർന്ന് കിടന്ന റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലായിരുന്നു. ഇതിനെതുടർന്നാണ് ടീം വെൽഫെയർ പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ രംഗത്തിറങ്ങിയത്.
മഹേഷ് നൂഞ്ഞേരി, നദീം, സതീശൻ ചേലേരിമുക്ക്, ഇർഫാൻ, നിഷ്ത്താർ കെ.കെ, അബ്ദുറഹ്മാൻ നൂറുദ്ധീൻ, ജബ്ബാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ യാത്രായോഗ്യമാക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.