മയ്യിൽ എൻ ആർ ഐ ഫോറത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

 


മയ്യിൽ:-മയ്യിൽ,  കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്ത് നിവാസികളുടെ U.A.E ൽ പ്രവർത്തിക്കുന്ന കൂട്ടായ്മ മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കൾക്കുള്ള 2023-24  വർഷത്തെ S.S.L.C, Plus 2 വിജയികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും മയ്യിൽ വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ച് നടന്നു. 

ചടങ്ങ് സംഘടന സെക്രട്ടറി എൻ. പ്രശാന്തിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എം.വി.അജിത ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും ക്യാഷ് അവാർഡ് വിതരണവും മുഖ്യപ്രഭാഷകൻ  രാധകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു. മികച്ച ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്ന മയ്യിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബിനുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ടിൽ നിന്നും ക്ലബ്ബ് പ്രസിഡണ്ട് എം.വി. കുഞ്ഞിരാമൻ മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ജയ വിനോദ് സ്വാഗതം പറഞ്ഞു. ഒ.എം. അജിത്ത് മാസ്റ്റർ, എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഒ.വി.ഗംഗാധരൻ, ഒ.വി. അശോക് എന്നിവർ സംസാരിച്ചു. പ്രിയ കെ കെ നന്ദി രേഖപ്പെടുത്തി.

Previous Post Next Post