ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും, വായനാ പക്ഷാചരണത്തിൻ്റെ സമാപനവും സംഘടിപ്പിച്ചു

 


ചേലേരി:-ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഐ.വി.ദാസ് അനുസ്മരണവും വായനാ പക്ഷാചരണത്തിൻ്റെ സമാപനവും തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ,പി.വിനോദ് നിർവ്വഹിച്ചു. വായനശാലാ പ്രസിഡണ്ട് എൻ.വി പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി.കെ.യം.രാജശേഖരൻ സ്വാഗതവും ജോ: സെക്രട്ടറി ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു. പി.ശശിധരൻ മാസ്റ്റർ, എം.അനന്തൻ മാസ്റ്റർ, ഇ.പി.വിലാസിനി എന്നിവർ സംസാരിച്ചു.

Previous Post Next Post