അശാസ്ത്രീയമായ ഓടനിർമാണം ; വെള്ളക്കെട്ടിൽ വലഞ്ഞ് മയ്യിലിലെ കുടുംബം


മയ്യിൽ :- അശാസ്ത്രീയമായ ഓടനിർമാണം മൂലം നിറഞ്ഞുനിൽക്കുന്ന വെള്ളക്കെട്ടിൽ കുടുംബം ദുരിതത്തിൽ. പെരുമാച്ചേരിയിൽ റോഡരികിലെ ഓടകളിൽ വെള്ളക്കെട്ട്. പെരുമാച്ചേരിയിലെ ഓത്തിക്കണ്ടി രഞ്ജിത്തിൻ്റെ കുടുംബമാണ് ദുർഗന്ധവും കൊതുകുശല്യവും മൂലം പ്രയാസത്തിലായത്. 

2019-ൽ നെല്ലിക്കപ്പാലം-കൊളച്ചേരി മുക്ക് റോഡ് നവീകരണം നടക്കുന്നതിനിടെ റോഡിനുകുറുകെ ഓവുചാൽ പണിയാത്തതാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് പറയുന്നത്. ഇതിനെതിരെ നിരവധി തവണ മയ്യിൽ പഞ്ചായത്തിലും ഗ്രാമസഭകളിലും പരാതിപ്പെട്ടെങ്കിലും ഒന്നും നടന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പകർച്ചവ്യാധികളും മറ്റും വ്യാപിക്കുന്നതിന് നിരവധി വീടുകളുടെ സമീപത്തായുള്ള വെള്ളക്കെട്ട് കാരണമാകുമെന്ന് പൊതുപ്രവർത്തകനായ കെ.രമേശൻ പെരുമാച്ചേരി പറഞ്ഞു.

Previous Post Next Post