പെരുമാച്ചേരി:- പുതിയ അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബഷീർ ദിനാചരണവും നവ കേരള വായനശാല സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു.മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി കെ പ്രീത അധ്യക്ഷതവഹിച്ചു.
ബഷീർ കഥകളെ ആസ്പദമാക്കിയുള്ള കുട്ടികളുടെ ആവിഷ്കാരം അരങ്ങേറി. കുട്ടികളുടെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നവകേരള ഗ്രന്ഥാലയവും വിദ്യാലയവും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന എഴുത്തുപെട്ടിയുടെ ഉദ്ഘാടനവും നടന്നു.
പിടിഎ പ്രസിഡൻറ് കെ അനീഷ് ആശംസനേർന്നു.ഹെഡ്മിസ്ട്രസ് പി വി റീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ പ്രജിന നന്ദിയും പറഞ്ഞു.