ചേലേരി :- ചെളിവെള്ളം ഒഴുകി വന്ന് ചേലേരി വണ്ണാത്തിക്കുണ്ട് കുളം മലിനമാവുന്നതായി പരാതി. പരിസര പ്രദേശങ്ങളിൽ നിന്നും ഉള്ള മലിന ജലം ഇപ്പോൾ കുളത്തിലേക്ക് ഒഴുകി വരികയാണ്. അതോടെ കുളത്തിൽ ശുദ്ധജലം മാറി ചെളി വെള്ളം കലങ്ങിയിരിക്കുകയാണ് ഇപ്പോൾ.
വർഷങ്ങൾക്ക് മുൻപ് നവീകരണ പ്രവർത്തികൾ നടത്തി കുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഇപ്പോൾ മഴ ശക്തമായതോടെ ചെളി ഒഴുകി വന്ന് കുളം മലിനമായിരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.