മാണിയൂർ :- വായനപക്ഷാചരണത്തിൻ്റെ ഭാഗമായി മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു.
ബാബുരാജ് മാണുക്കര വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാല പ്രസ്ഥാനത്തെക്കുറിച്ച് വിശദീകരിച്ചു. കെ.പി റജിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.കെ രേഷ്മ ടീച്ചർ, പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷനിമ ചന്ദ്രൻ സ്വാഗതവും ജിഷ്ണു വി.വി നന്ദിയും പറഞ്ഞു.