മയ്യിൽ :- കെ.കെ സ്മാരക പബ്ലിക്ക് ലൈബ്രറി & CRC മയ്യിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് പി.കേശവദേവ് അനുസ്മരണം നടത്തി. പി.കെ കോമളവല്ലി പി.കേശവദേവിന്റെ കൃതികളെയും കേരളത്തിലെ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തേയും അനുസ്മരിച്ച് പ്രഭാഷണം നടത്തി.
വനിതാ വേദി സെക്രട്ടറി സീന ഗരീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി യശോദ ടീച്ചർ പി.കെ നാരായണൻ വി.പി ബാബുരാജ്, പി. ദിലീപ് കുമാർ മാസ്റ്റർ, സി.സി ഓമന, ഒ.വി വിനോദിനി എന്നിവർ സംസാരിച്ചു. കെ. ബിന്ദു സ്വാഗതവും സജിത നന്ദിയും പറഞ്ഞു.