പള്ളിയത്ത് :- SSF പള്ളിയത്ത് യൂണിറ്റ് സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. ഖിള് രിയ്യ് മദ്രസയിൽ വെച്ച് അഞ്ചു ബ്ലോക്കുകളിലായി 150 - ഓളം വിദ്യാർത്ഥികൾ മത്സരിച്ചു. സുന്നി സെന്റർ ബ്ലോക്ക് ഒന്നാം സ്ഥാനം കാരസ്ഥമാക്കി. പറമ്പിൽ ബ്ലോക്ക്, പാലം ബ്ലോക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സിനാൻ.എം സർഗ്ഗ പ്രതിഭക്ക് അർഹനായി. മുഹമ്മദ് നബ്ഹാൻ, ശയാൻ ശംസ് എന്നിവർ കലാപ്രതിഭ സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ഷംസീർ കാടാങ്കോട് ഉദ്ഘാടനം ചെയ്തു. റഹീം സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുനീർ സഖാഫി, സിറാജുദ്ധീൻ സഖാഫി റാഷിദ് മുസ്ലിയാർ, അനീസ്, മുജീബ്, മുഹമ്മദ് എന്നിവർ പങ്കെടുത്തു. മുനവ്വിർ ലത്വീഫി സ്വാഗതവും റമളാൻ പള്ളിയത്ത് നന്ദിയും പറഞ്ഞു.