ചേലേരി :- കാരയാപ്പ് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് മുഹമ്മദ്‌കുട്ടി മാസ്റ്റർ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. കാരയാപ്പ് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കുഞ്ഞി കമാൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഹാശിം ഫൈസി ഇർഫാനി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ അസിസ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ശാഹുൽ ഹമീദ് .കെ, അബ്ദുൽ ഹക്കീം ഉളിയിൽ, ഷാർജ കെ എം സി സി നേതാവ് ഹാരിസ് കാരയാപ്പ്, ടി.വി മുഹമ്മദ് കുട്ടി, വാർഡ് മെമ്പർ എൻ.പി സുമയ്യത്ത് എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.കെ ബഷീർ സ്വാഗതവും ട്രഷറർ പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് പാമ്പുരുത്തിയുടെ നേതൃത്വത്തിൽ സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഗൃഹം സന്ദർശിച്ചു.