കണ്ണൂർ :- ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ മാതൃസമിതി കേന്ദ്ര കമ്മിറ്റിയിലേക്ക് സബിതാ രവീന്ദ്രനെ തെരഞ്ഞെടുത്തു. ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. കണ്ണൂർ സുന്ദരേശ ക്ഷേത്രം മാതൃസമിതിയിലും ഭജന സമിതിയിലും അംഗമാണ് സബിത.