നാലാംപീടികയിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാട്ടയം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു



 

കമ്പിൽ :- നാലാം പീടികയിൽ വെച്ച് കാർ അപകടത്തിൽ ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. പാട്ടയം സ്വദേശി ഷാഹിദ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. 

ഷാഹിദ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടസമയം കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഷാഹിദിനും ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റു.  പാട്ടയത്ത് താമസിക്കുന്ന പള്ളിപ്പറമ്പിലെ ചെറിയ കണ്ടമ്പേത്ത് സി കെ ജസീറയുടെയും, പാ വന്നൂരിലെ ഷെരീഫിൻ്റെയും മകനാണ്. മയ്യിൽ  ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ഷാഹിദ്.

സഹോദരങ്ങൾ: ഫാദിൽ, ഫാദിയ

Previous Post Next Post