ചക്കരക്കല്ല്:- യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫിനെയാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വാരംകടവ് ആയുർവേദിക് റോഡിൽ സ്കൂട്ടറിലെത്തിയ ഇയാൾ സ്കൂട്ടർ റോഡിൽ തന്നെ നിർത്തി ഇറങ്ങിയ ശേഷം കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു