പയ്യന്നൂർ :- ചിന്മയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ രാമായണമാസാചരണത്തിന് തുടക്കമായി. പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. രാമായണം ഇതിഹാസ കാവ്യം മാത്രമല്ല ആദികാവ്യവും ധർമ്മശാസ്ത്ര ഗ്രന്ഥവും കൂടിയാണെന്ന് രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വിദ്യാലയം പ്രസിഡണ്ട് ഡോ :കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ പ്രസിഡണ്ട് സി.ജനാർദ്ദനൻ, സ്റ്റഡി ഗ്രൂപ്പ് കോഡിനേറ്റർ ഇ.പി ഗോപാലൻ നമ്പ്യാർ ,വിദ്യാലയം സെക്രട്ടറി കെ.കരുണാകരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ടി.കെ പ്രകാശ് സ്വാഗതവും മിഷൻ സെക്രട്ടറി വിജയകുമാർ ഷേണായി നന്ദിയും പറഞ്ഞു.