വെള്ളപ്പൊക്ക ഭീഷണി ; മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ ആൾക്കാരെ മാറ്റി പാർപ്പിച്ചു

 


 മയ്യിൽ :- വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മയ്യിൽ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രത്തെ ആൾക്കാരെ മാറ്റി പാർപ്പിച്ചു. മാക്സ് വെൽ വെള്ളകമ്പനിക്ക് സമീപം പുഴയിൽ നിന്നും കരയിലേക്ക് വെള്ളം കയറിയതിനാൽ ഇവിടെ താമസിക്കുന്ന കെ.പി സക്കറിയയുടേത് ഉൾപ്പെടെയുള്ള വീടുകളിലെ ആൾക്കാരെ സമീപത്തുള്ള അവരുടെ കുടുംബ വീടുകളിലേക്കാണ് മാറ്റി പാർപ്പിച്ചത്.

ഈ കുടുംബങ്ങൾക്ക്  അടിയന്തിര സഹായങ്ങൾ എത്തിക്കണമെന്ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചു.

Previous Post Next Post