കാലവർഷം ; പെയ്യുന്നത് ഏറ്റവും കനത്തമഴ
തിരുവനന്തപുരം :- ഈ കാലവർഷക്കാലത്തെ ഏറ്റവും കനത്ത മഴയിൽ കേരളം. ചൊവ്വാഴ്ച രാവിലെ വരെ 8.45 സെന്റീമീറ്ററാണ് ശരാശരി പെയ്തത്. വടക്കൻ കേരളത്തിൽ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പെയ്തത്. വടക്കൻ കേരളത്തിൽ തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ്.