കണ്ണൂർ :- ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണം തുടങ്ങി. കർക്കടക ചികിത്സയുടെ ഭാഗമായാണിത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു.
ആശുപത്രി സൂപ്രണ്ട് പി.വി ശ്രീനിവാസൻ, സെക്രട്ടറി എം.സഞ്ജയൻ, ഡോ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഒ.പി കൗണ്ടറിൽ നിന്ന് ഔഷധക്കഞ്ഞി വിതരണം ചെയ്യും. 200 ഗ്രാമിന് 50 രൂപയാണ് നിരക്ക്.