ശബരിമല :- കർക്കിടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചത്. പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി തെളിഞ്ഞതോടെ ഭക്തർ പടിചവിട്ടി. ഭഗവാനെ കാണാൻ ആയിരങ്ങൾ എത്തി
.