ഇരുചക്ര വാഹനത്തിനു പിന്നിലിരുന്ന് സംസാരം വേണ്ട ; വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിച്ചാൽ നടപടി


തിരുവനന്തപുരം :- ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശം. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ തലപുകയ്ക്കുകയാണ് മോട്ടർവാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥർ. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഇത്തരം വർത്തമാനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ.മനോജ് കുമാർ നിർദേശിച്ചു.

Previous Post Next Post