ചട്ടുകപ്പാറ :- "ഓണത്തിന് വിഷരഹിത പച്ചക്കറി" എന്ന ലക്ഷ്യത്തോട് കൂടി കർഷകസംഘം മയ്യിൽ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഏരിയ തല നടീൽ ഉദ്ഘാടനം CPI(M) മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ നിർവ്വഹിച്ചു.
കർഷക സംഘം മയ്യിൽ ഏരിയ സെക്രട്ടറി പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡണ്ട് കെ.മധു, എൻ.വാസുദേവൻ എന്നിവർ പങ്കെടുത്തു.