കൊണ്ടോട്ടി :- ഹജ്ജ് കഴിഞ്ഞ് ആദ്യ തീർഥാടകസംഘം മദീനയിൽ നിന്ന് തിരിച്ചെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ - ഹജ്ജിന് പുറപ്പെട്ടവരിലെ ആദ്യ സംഘം തിങ്കളാഴ്ച 4.15-നാണ് കരിപൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.ആദ്യസംഘത്തിൽ 79 പുരുഷൻമാരും 87 വനിതകളുമുണ്ടായിരുന്നു. 3.25-ന് ഷെഡ്യൂൾ ചെയ്ത എയർഇന്ത്യ എക്സ്പ്രസ് വിമാനം മുക്കാൽ മണിക്കൂർ വൈകി.
രണ്ടാമത്തെ വിമാനം 161 ഹാജിമാരുമായി രാത്രി എട്ടരയോടെയുമെത്തി.വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വഴി ഹാജിമാർ പുറത്തുവന്നു. പരിശോധനകൾ പൂർത്തിയാക്കാൻ എമിഗ്രേഷൻ, കസ്റ്റംസ് വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു.