സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല


തിരുവനന്തപുരം :- സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ ൨൮൦ രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ്.

രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5575 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.

 

Previous Post Next Post