പാനൂർ ബോംബ് സ്ഫോടന കേസ് ; നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി


കണ്ണൂര്‍ :- പാനൂർ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിൻ ലാൽ, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജിൽ, പതിനൊന്നാം പ്രതി അക്ഷയ് എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. 

കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ സായൂജിനും സബിൻ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. മൂന്നിലധികം കേസുകളിൽ പ്രതികളായതിനെ തുടർന്നാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താൻ നിർദേശം
നൽകിയത്. 

Previous Post Next Post