കർക്കടക വായനയുടെ കയരളം നേതൃസമിതിതല ഉദ്ഘാടനം വേളം പൊതുജന വായനശാലയിൽ നടന്നു


മയ്യിൽ :- കർക്കടക വായനയുടെ കയരളം നേതൃസമിതിതല ഉദ്ഘാടനം വേളം പൊതുജന വായനശാലയിൽ നടന്നു. ഇന്ദിര ലങ്കേഷിൻ്റെ പുളിമരവും ഞാനും എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. 

വേളം പൊതുജന വായനശാല പ്രസിഡണ്ട് യു.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. നേതൃസമിതി ചെയർമാൻ എം.പി മനോജ് സ്വാഗതവും വായനശാല സെക്രട്ടറി കെ.പി രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.





Previous Post Next Post