കനത്ത മഴയിലും ചുഴലിക്കാറ്റിലും നാറാത്ത് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും, മരങ്ങളും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണു

 


കണ്ണാടിപ്പറമ്പ:-ഇന്നലെ രാത്രിയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും പലയിടങ്ങളിലും വൻ നാശനഷ്ടം. നാറാത്ത് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണു.കണ്ണാടിപ്പറമ്പ ഹൈസ്‌കൂൾ റോഡ് മാലോട്ടെ വായനശാലയ്ക്കു സമീപം റോഡിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വൈദ്യുതി നിലച്ചു. പുല്ലൂപ്പി പാറപ്പുറത്ത് രണ്ട് ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം നിലച്ചു. മടപ്പുര റോഡിനു ഓപ്പോസിറ്റ് റോഡിൽ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പൊട്ടി വീണു.

Previous Post Next Post