മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിലർ കെ.പി ചന്ദ്രൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രമണി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കോർളായി, ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി, മുഹമ്മദ് കുഞ്ഞി കെ.വി, ഫാത്തിമ യു.പി, കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് ശിവരാമൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി മെമ്പർയൂസഫ്പാലക്കൽ, കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അജി സാം, കെ.കെ അബ്ദുള്ള, മുഹമ്മദ് കോട്ടപ്പൊയിൽ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി. സകരിയ ഇരിവപ്പുഴ നമ്പ്രം,ഇബ്രാഹിം ടി.എം , നഫീസ ടി.പി, ഷംസീർ കോർളായി തുടങ്ങിയവർ പങ്കെടുത്തു.