മയ്യിൽ :- 'ഞങ്ങളുടെ ഒരു അവധി നിങ്ങളുടെ സേവനത്തിന് ' എന്ന മുദ്രാവാക്യം ഉയർത്തി ഭാരതീയ പോസ്റ്റൽ എംപ്ലോയിസ് ഫെഡറേഷന്റെ (BPEF) നേതൃത്വത്തിൽ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിലെ GDS റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്കുവേണ്ടി കണ്ണൂർ ജില്ലയിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.
മയ്യിൽ ബസ്സ് സ്റ്റാൻഡിൻ്റ് റോഡിന് സമീപം നടന്ന പരിപാടിയിൽ BPEF ഡിവിഷൻ നേതാക്കളായ രജീഷ് കെ.വി, കെ.കിരൺ, എൻ.സി വാസുദേവൻ , അജേഷ് കട്ടോളി എന്നിവർ നേതൃത്വം നൽകി . നിരവധി ഉദ്യോഗാർത്ഥികൾ ഹെൽപ് ഡെസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്തി.
മയ്യിൽ, കണ്ണൂർ , തളിപ്പറമ്പ് , ചക്കരക്കൽ, പയ്യന്നൂർ ഭാഗങ്ങളിലായി അഞ്ചു സെൻ്ററുകളിലായി ഇന്നലെ രാവിലെ 10 മണി മുതൽ 1 മണി വരെ ആണ് ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചത് .