പാലത്തുങ്കര :- SSF പാലത്തുങ്കര യൂണിറ്റ് സംഘടിപ്പിച്ച മുപ്പത്തിയൊന്നാമത് സാഹിത്യോത്സവ് സമാപിച്ചു. നാല് ബ്ലോക്കുകൾ തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ടുനിന്ന മത്സരത്തിൽ അറുപത്തിമൂന്ന് പോയിൻ്റുമായി കൊറ്റാളി ബ്ലോക്ക് ജേതാക്കളായി. നാൽപ്പത്തിയഞ്ചു പോയിന്റുമായി തഖ് വ ബ്ലോക്കും മുപ്പത്തിയെട്ട് പോയിൻ്റുമായി വയൽപള്ളി ബ്ലോക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കൈവരിച്ചു. ആലപ്പറമ്പ് ബ്ലോക്ക് മത്സരാർത്ഥി മുഹമ്മദ് നിഹാലിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഇബ്രാഹീമിൻ്റെ അദ്ധ്യക്ഷതയിൽ സമാപന സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ സെക്രട്ടറി പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ ജേതാക്കളെ പ്രഖ്യാപിച്ചു. ഇസ്സത്തുൽ ഇസ്ലാം മദ്റസ സ്വദ്ർ അബ്ദുൽ ഖാദർ ജൗഹരി, എസ് എസ് എഫ് കമ്പിൽ ഡിവിഷൻ സെക്രട്ടറി അഫ്സൽ അലി അമാനി ആശംസ അറിയിച്ചു. പ്രോഗ്രാം സമിതി ചെയർ മാൻ സിനാൻ ടി.പി സ്വാഗതവും അബ്ദുൽ ഹക്കീം നന്ദിയും അറിയിച്ചു.