ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും


തിരുവനന്തപുരം :- പൊതുവിദ്യാലയങ്ങളിലെ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷ സെപ്റ്റംബർ 3നും യു.പി വിഭാഗം പരീക്ഷകൾ  4 നും എൽ.പി വിഭാഗം പരീക്ഷകൾ 6നും തുടങ്ങും. പരീക്ഷയുടെ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ 13ന് നടത്തും. ഓണാവധിക്കായി സ്കൂ‌ളുകൾ അടയ്ക്കുന്നതും 13നാണ്. അവധിക്കു ശേഷം 23ന് സ്‌കൂളുകൾ വീണ്ടും തുറക്കും.

ഇതിനൊപ്പം തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.

Previous Post Next Post