വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ കണ്ണൂരിൽ പുസ്തകമേള സംഘടിപ്പിച്ച് എഴുത്തുകാർ


കണ്ണൂർ :- വയനാട് പുനരധിവാസത്തിനു കൈത്താങ്ങാകാൻ മലബാർ റൈറ്റേഴ്സ് ഫോറവും സദ്ഭാവന ബുക്സും ചേർന്നു നടത്തിയ പുസ്ത‌കമേളയിൽ 10,000 രൂപയുടെ വിൽപന. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ 50 എഴുത്തുകാരാണ് സ്വന്തം പുസ്തകങ്ങളുമായി മേളയിലെത്തിയത്. 

കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന പുസ്തകമേളയിൽ 25,000 രൂപയുടെ വിൽപനയാണു നടന്നത്. 31ന് മലപ്പുറം, പാലക്കാട് ജില്ലകളിലെ എഴുത്തുകാർ മലപ്പുറത്തു നടക്കുന്ന പുസ്‌തകമേളയിൽ പങ്കെടുക്കും. 

Previous Post Next Post