കളഞ്ഞു കിട്ടിയ 35,000 രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായി കവിളിയോട്ടുച്ചാലിലെ സി.കെ ജിതേഷ്


മയ്യിൽ :- കളഞ്ഞു കിട്ടിയ 35,000 രൂപ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് മാതൃകയായി വിമുക്തഭടനും മയ്യിൽ കവിളിയോട്ടുച്ചാൽ സ്വദേശിയുമായ സി.കെ ജിതേഷ്. ഇന്ന് രാവിലെ  9.45 ന് മയ്യിൽ ഫെഡറൽ ബാങ്കിൻ്റെ എ ടി എം കൗണ്ടറിൽ നിന്നും പണം എടുത്തു തിരിച്ച് വരുമ്പോഴാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം ഫുട്‌പാത്തിൽ കണ്ടത്.

ഉടനെതന്നെ മയ്യിൽ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. കയരളം മേച്ചേരിയിലെ ടി.കെ വിനീഷിൻ്റെതായിരുന്നു പണം. വിനീഷ് സ്റ്റേഷനിൽ എത്തി പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ ജിതേഷിൽ നിന്നും പണം ഏറ്റുവാങ്ങി. 

 

Previous Post Next Post