നൂഞ്ഞേരി ഹിദായത്തു ത്വലബ ദർസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


നൂഞ്ഞേരി :- നൂഞ്ഞേരി മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തു ത്വലബ ദർസിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. മഹല്ല് മുതവല്ലി കെ.മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി. വി.പി അബ്ദുസ്സമദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സംയുക്ത മഹല്ല് പ്രസിഡന്റ് പി.വി കുഞ്ഞി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. 

ഉസ്താദ് മുബഷിർ ബാഖവി ഇരിക്കൂർ പ്രമേയ പ്രഭാഷണവും ഹാഫിള് റമിൻ ഖാലിദ് വിഷയാവതരണവും നടത്തി. റശാദ് മാസ്റ്റർ, കെ.ശാഹുൽ ഹമീദ് തുടങ്ങിയവർ പരിപാടിയിൽ ആശംസഭാഷണവും നടത്തി. ഉസ്താദ് യൂസുഫ് ഫൈസി, കെ മുഹമ്മദ് കുട്ടി ഹാജി, പി.കെ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post