മാണിയൂർ :- കണ്ണൂർ ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ മാണിയൂരിൽ ഗ്രാമപ്രദേശങ്ങളിൽ എത്തിച്ച് കത്തിക്കുന്ന സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് മയ്യിൽ പോലീസ് നടപടിയെടുത്തു. കടകൾ, ഹോട്ടലുകൾ, കല്ല്യാണ മണ്ഡപങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് ബോട്ടലുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മാണിയൂരിലെ തണ്ടപ്പുറം എന്ന പ്രദേശത്ത് വെച്ച് കത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി നൽകിയത്.
മാലിന്യങ്ങൾ കത്തിച്ചയാളെ സ്റ്റേഷനിലെത്തിച്ച് പോലീസ് താക്കീത് നൽകി. ഇനി ഇത്തരത്തിൽ മാലിന്യങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും. പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.