കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രണ്ടുപേർക്ക് തെരുവ്നായയുടെ കടിയേറ്റിരുന്നു. പാട്ടയത്തെ കെ.വി ജാനകി, കൊളച്ചേരി പാലിച്ചാലിലെ പി.പി കുഞ്ഞിരാമൻ എന്നിവർക്കാണ് കടിയേറ്റത്. വീട്ടിൻ്റെ വരാന്തയിൽ വെച്ചാണ് പി.പി കുഞ്ഞിരാമന് കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ ഇരുവരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തെരുവ്നായ ശല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. റോഡരികിലും മറ്റും തെരുവ്നായ്ക്കൾ കൂട്ടമായി നിൽക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്. ഇവ റോഡിനു കുറുകെ സഞ്ചരിക്കുന്നതും അപകട സാധ്യത ഉണ്ടാക്കുന്നു.
കൊളച്ചേരി പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.