വയനാടിന് കൈത്താങ്ങാവാൻ തന്റെ സമ്പാദ്യകുടുക്ക കൈമാറി കയരളത്തെ നാലുവയസുകാരൻ ഐവിൻ


മയ്യിൽ :- വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യക്കുടുക്ക സംഭാവനയായി നൽകി LKG വിദ്യാർത്ഥി ഐവിൻ ദീവേഷ്. കയരളം എ.യു.പി സ്കൂൾ LKG വിദ്യാർത്ഥിയാണ് ഐവിൻ. 

സ്കൂളിൽ വെച്ച് ഹെഡ്മിസ്ട്രസ് ഇ.കെ രതി ടീച്ചറുടെ സാന്നിധ്യത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഐവിൻ്റെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. കയരളം ഒറപ്പടിയിലെ പി.ദീപേഷിൻ്റെയും കെ.അഞ്ജുവിൻ്റെയും മകനാണ് ഐവിൻ ദീപേഷാണ് 

Previous Post Next Post