കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പഴശ്ശി ഏക്കോട്ടില്ലത്തെ ഹരി നമ്പൂതിരിയുടെ വീട്ടുപറമ്പിലാണ് ഏഴടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അംഗമായ യൂസഫ് പാലക്കലിനെ വിവരം അറിയിച്ചു. ഉടൻതന്നെ പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്‌ക്യൂ ടീം അംഗമായ ശുചീന്ദ്രൻ തളിപ്പറമ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തി പെരുമ്പാമ്പിനെ പിടികൂടുകയുമായിരുന്നു.