എറണാകുളം :- പ്രക്യതി ദുരന്തങ്ങൾ തടയാനുള്ള സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി. പ്രകൃതി ദുരന്തങ്ങൾ തടയാൻ സമഗ്ര പഠനങ്ങൾ വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിർദേശം. വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗൻണിച്ചത്. സംസ്ഥാനത്ത് ഉപഗ്രഹ സർവേ നടത്തിയിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി പല നിയമങ്ങളും നടപ്പാക്കുന്ന കാര്യത്തിൽ ഏകോപനമില്ലെന്നും നിരീക്ഷിച്ചു.
സർവേ ഓഫ് ഇന്ത്യ, നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എൻവിയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അതോറിറ്റി എന്നിവരെയും കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ചു. മുൻ അഡിഷണൽ എ ജി രഞ്ജിത്ത് തന്പാനെ അമിക്കസ്ക്യൂറിയായി നിയമിച്ച കോടതി എല്ലാ വെള്ളിയാഴ്ചകളിലും കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കി.